വോട്ടർ പട്ടികയിലെ പേരും ആധാറും ഓൺലൈനായി ബന്ധിപ്പിക്കാം | VOTER LIST

വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായകർക്ക് ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു. തെരഞ്ഞെടുപ്പു കമ്മിഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണു വോട്ടർ പട്ടികയും ആധാർ നമ്പറും ബന്ധിപ്പിക്കുന്നത്. നിലവിൽ വോട്ടർപട്ടികയിൽ പേരുള്ള ഒരു സമ്മതിദായകന് തന്റെ ആധാർ നമ്പർ തെരഞ്ഞെടുപ്പു കമ്മിഷന്റെ www.nvsp.in എന്ന വെബ്സൈറ്റ് മുഖേനയോ വോട്ടർ ഹെൽപ്പ്ലൈൻ ആപ്പ് (വി.എച്ച്.എ) മുഖേനയോ ഫോം 6B യിലോ അപേക്ഷ സമർപ്പിക്കാം. പുതുതായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നവർക്ക് ഫോം 6ലെ ബന്ധപ്പെട്ട കോളത്തിൽ ആധാർ നമ്പർ രേഖപ്പെടുത്താമെന്നും ചീഫ് ഇലക്‌ട്രൽ ഓഫീസർ അറിയിച്ചു.

ഇപ്പോൾ എല്ലാ വർഷവും ജനുവരി 1 യോഗ്യതാ തീയതിയിൽ 18 വയസ്സ് പൂർത്തിയാകുന്ന അർഹരായ ഇന്ത്യൻ പൗരൻമാർക്കാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അവസരമുണ്ടായിരുന്നത്. ഇനി മുതൽ ജനുവരി 1, ഏപ്രിൽ 1, ജൂലൈ 1, ഒക്‌ടോബർ 1 എന്നീ നാല് യോഗ്യതാ തീയതികളിലും 18 വയസ് പൂർത്തിയാകുന്ന ഇന്ത്യൻ പൗരൻമാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം. ജനുവരി 1 യോഗ്യത തീയതിയായി നിശ്ചയിച്ച് ഒരു വാർഷിക സമ്മതിദായക പട്ടിക പുതുക്കൽ ഉണ്ടായിരിക്കും. ഇതിന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ തുടർന്നു വരുന്ന 3 യോഗ്യതാ തീയതികളിൽ (ഏപ്രിൽ 1, ജൂലൈ 1, ഒക്‌ടോബർ 1) 18 വയസ് പൂർത്തിയാക്കുന്നവർക്കും പട്ടികയിൽ പേര് ചേർക്കുന്നതിന് മുൻകൂറായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. വാർഷിക സമ്മതിദായക പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കരട് പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ആക്ഷേപങ്ങളും അവകാശങ്ങളും ഉന്നയിക്കുന്നതിനുള്ള സമയപിരിധി അവസാനിക്കുന്നതുവരെ അപേക്ഷകൾ സമർപ്പിക്കാം. 2023ലെ വാർഷിക സമ്മതിദായക പട്ടിക പുതുക്കൽ 2022 ആഗസ്റ്റ് ആദ്യവാരം ആരംഭിക്കും.

CLICK TO HERE TO CONNECT LINK

നിർദ്ദേശങ്ങൾ

നിങ്ങളുടെ വോട്ടർ ഐഡന്റിറ്റി കാർഡും ആധാറും ലിങ്ക് ചെയ്യുന്നതിനുള്ള ഒരു ലളിതമായ മാർഗ്ഗം ഇതാ.

1. താഴെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും ആൻഡ്രോയിഡ്  വോട്ടർ ഹെൽപ്പ് ലൈൻ (Voter Helpline App) ആപ്പ് ഡൗൺലോഡ് ചെയ്യുക….. https://play.google.com/store/apps/details?id=com.eci.citizen&hl=en

2. വോട്ടർ രജിസ്ട്രേഷൻ (Voter registration) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക,ഏറ്റവും അവസാന ഓപ്ഷൻ ആയ Electoral Authentication Form (Form 6B )എന്നതിൽ അമർത്തുക

3. Let’s start എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

4. OTP ലഭിക്കുന്നതിന് നിങ്ങളുടെ മൊബൈൽ ഫോൺ നമ്പർ നൽകുക.

5. OTP ലഭിക്കുന്നതിന് നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക, തുടർന്ന് verify ബട്ടൺ ക്ലിക്ക് ചെയ്യുക.

6. Yes ,I have voter ID card number എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് Next അമർത്തുക.

7. വോട്ടർ ഐഡി കാർഡ് നമ്പറും സംസ്ഥാനവും നൽകുക, തുടർന്ന് Fetch Details തിരഞ്ഞെടുക്കുക.

8. നിങ്ങൾ നൽകിയ വിവരങ്ങൾ ശരിയാണെന്ന് സ്ഥിരീകരിച്ചുകഴിഞ്ഞാൽ, Proceed ബട്ടൺ ക്ലിക്ക് ചെയ്യുക.

9. നിങ്ങളുടെ ആധാർ നമ്പറും ഫോൺ നമ്പറും നൽകുക, തുടർന്ന് Proceed ബട്ടൺ അമർത്തുക.

reference ID.സ്ക്രീനിൽ കാണിക്കുന്നുണ്ടാവും, അത് സൂക്ഷിച്ച് വയ്ക്കുക.

pravanaspectehniku

 

Leave a Comment